ഉപദേവതകൾ

ദുർഗ്ഗ ഭഗവതി

പാർവ്വതി ദേവിയുടെ അവതാരമാണ് ദുർഗ്ഗ ദേവി.ആയിരം കൈകളിൽ ആയുധവുമായി സിംഹത്തെ വാഹനമാക്കിയതുമായാ രൂപമാണ് ദുർഗ്ഗദേവിയുടേത്.മഹിഷാസുരനെ വധിക്കാൻ വേണ്ടിയാണ് പാർവ്വതിദേവി ഈ അവതാരം സ്വീകരിച്ചത്.

ഗണപതി ഭഗവാൻ

ശിവപാർവതി പുത്രനാണ് ഗണപതി.ഗണപതിയേ പ്രഥമ പൂജനീയനായിട്ടാണ് പുരാണത്തിൽ വിശേഷിപ്പിക്കുന്നത്.അതിനാൽ എല്ലാ ക്ഷേത്രങ്ങളിലും ആദ്യ പൂജ ഗണപതിയുടേതാണ്.

നാഗദേവത

നാഗങ്ങളെ ഹിന്ദുക്കൾ ദൈവങ്ങളായി കാണുന്നു.കാരണം ശിവ ഭഗവാന് ആഭരണങ്ങളായും വിഷ്‌ണു ഭഗവാന് മെത്തയായും വിളങ്ങുന്നതു കൊണ്ട് നാഗങ്ങളെ ഈശ്വര സ്ഥാനീയരായി പൂജിക്കുന്നു.