ഐതിഹ്യം

ചെർപ്പുളശ്ശേരിയിലേ പനങ്ങാട്ട് താവഴിക്കാരാണ് ഈ ക്ഷേത്രത്തിലെ ഊരാളന്മാർ.ഇപ്പോൾ ക്ഷേത്ര ദൈനദിന പ്രവർത്തനങ്ങളും മറ്റു വികസന പ്രവർത്തങ്ങളും നടത്തുന്നത് ക്ഷേത്രകമ്മിറ്റിയാണ്.പടിഞ്ഞാറോട്ട് ദർശനം നൽകുന്ന ചതുർബാഹുവായ മഹാവിഷ്ണു ആണ് മുഖ്യപ്രതിഷ്ഠ.മിക്ക പ്രമുഖ മഹാവിഷ്ണു ക്ഷേത്രങ്ങളിലും പ്രതിഷ്ഠ കിഴക്കോട്ടാണ്. പടിഞ്ഞാറോട്ടുള്ള പ്രതിഷ്ഠ ഈ ക്ഷേത്രത്തിലെ ഒരു പ്രത്യേകതയാണ്.മഹാവിഷ്ണു പ്രതിഷ്ഠപോലെ ശിവപ്രതിഷ്ഠക്കും അയ്യപ്പപ്രതിഷ്ഠക്കും ഇവിടെ പ്രത്യേക പ്രധാന്യമുണ്ട്.കാരണം മാതാപിതാപുത്ര സങ്കലപ്പത്തിലാണ് ഭക്തർ വിഷ്ണുഭഗവാനെയും ശിവഭഗവാനെയും അയ്യപ്പസ്വാമിയേയും പൂജിക്കുന്നത്.
കൂടാതെ ദുർഗ്ഗദേവി,ഗണപതി,നാഗദേവത എന്നിവരും
 ഈ ക്ഷേത്രത്തിൽ അഭീഷ്ട വരദായകരായി കുടികൊള്ളുന്നു.