പ്രധാന ദേവതകൾ

വിഷ്ണു ഭഗവാൻ

വിഷ്ണു ഭഗവാൻ സമസ്ത പ്രപഞ്ചത്തിൻടെയും പരിപാലകനാണ്. അദ്ദേഹം പാൽകടലിൽ ആദിശേഷനേ മെത്തയാക്കി ഭൂമി ദേവിയുടെ മടിയിൽ ശിരസും ലക്ഷ്മി ദേവിയുടെ മടിയിൽ പാദങ്ങളും വെച്ച് യോഗനിദ്ര കൊള്ളുന്നു എന്നാണ് വിശ്വാസം. പരിപാലകനെന്നതിനു പുറമെ അദ്ദേഹത്തേ പരമാത്മാവായി പൂജിക്കുന്നു.

ശിവ ഭഗവാൻ

ശിവഭഗവാനേ സംഹാരമൂർത്തിയായിട്ടാണ് ഹിന്ദു പുരാണത്തിൽ വിശേഷിപ്പിക്കുന്നത്. ബ്രഹ്മാവ് സൃഷ്ടിയും,മഹാവിഷ്‌ണു സ്ഥിതിയും,ശിവൻ സംഹാരവും നടത്തുന്നു.ശിവഭഗവാനേ സംഹാരമൂർത്തി എന്നതിന് പുറമേ പരബ്രഹ്മമായി പൂജിക്കുന്നു.

സ്വാമി അയ്യപ്പൻ

അയ്യപ്പൻ ശിവൻടെയും മോഹിനിയുടെയും പുത്രനായിട്ടാണ് പുരാണത്തിൽ വിശേഷിപ്പിക്കുന്നത്.മോഹിനി അതായത് മഹാവിഷ്‌ണുവിൻ്റെ സ്‌ത്രീ രൂപം. അതുകൊണ്ട് തന്നെ അയ്യപ്പസ്വാമിയേ ഹരിഹരപുത്രനായിട്ടാണ് വിശേഷിപ്പിക്കുന്നത്.